ആലപ്പുഴ: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പെന്ഷന് കുടിശിക പൂര്‍ണമായി വിതരണം ചെയ്യുക, എല്ലാ മാസവും അഞ്ചാം തീയതി പെന്ഷന് വിതരണം ചെയ്യുക, ഭാഗികമായ പെന്ഷന് വിതരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം സര്‍ക്കാരുമായി ധാരണ പ്രകാരം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ധാരണ പാലിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കും തിരുവനന്തപുരത്ത് ചീഫ് ഓഫീസ് പടിക്കലും ധര്‍ണ ആരംഭിച്ചു. ആലപ്പുഴ ബസ് സ്റ്റേഷന് കേന്ദ്രീകരിച്ച് നടന്ന ധര്‍ണ പെന്ഷന് ഓര്ഗനൈസേഷന് ജില്ലാ സെക്രട്ടറി എം.എം. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറി ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എന്‍. നടരാജന്, എം.പി. പ്രസന്നന്, എം.ഇ. നിസാര്‍ അഹമ്മദ്, കെ.എം. സിദ്ധാര്ത്ഥന്, സി.ഡി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: