പൂച്ചാക്കല്‍: തൈക്കാട്ടുശേരി പഞ്ചായത്ത് ആയൂര്‍വ്വേദ ആശുപത്രിക്ക് കീഴില്‍ മണപുറത്ത് സബ്സെന്റര്‍ വരുന്നു. നിലവില്‍ ഒളവയ്പില്‍ പ്രവര്‍ത്തിക്കുന്ന ആയൂര്‍വ്വേദ ആശുപത്രിയിലേക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്ന രോഗികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സബ്സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒളവയ്പിലേക്ക് വേണ്ട വാഹന സൗകര്യം ഇല്ലാതതിനാല്‍ പല രോഗികളും വളരെ കഷ്ടപ്പെട്ടാണ് ഈ ആതുരാലയത്തില്‍ എത്തിയിരുന്നത്.
ഒളവയ്പിലെ അംബേദ്കര്‍ ഗ്രാമത്തിലാണ് ആയുര്‍വ്വേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആഴ്ചയിലെ മൂന്ന് ദിവസം മണപ്പുറത്തെ സെന്ററിലും മൂന്ന് ദിവസം ഒളവയ്പിലെ ആശുപത്രിയിലുമായിരിക്കും ഇനി ചികിത്സിക്കുക. എന്നാല്‍ ഭാവിയില്‍ ആയുര്‍വ്വേദ ആശുപത്രി പൂര്‍ണമായും ഒളവയ്പില്‍ നിന്ന് മാറ്റുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. മത്സ്യതൊഴിലാളികളായ സാധാരണക്കാര്‍ തിങ്ങി പാര്‍ക്കുന്ന ഒളവയ്പില്‍ നിന്ന് ആശുപത്രി നീക്കിയാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: