ആലപ്പുഴ: മാതൃകാ ഉദ്യോഗസ്ഥന് എന്ന ഏവരും വാഴ്ത്തുന്ന വിദ്യാഭ്യാസ ഉപഡയറക്ടറെ ജില്ലയില്‍ നിന്ന് പടികടത്താന്‍ മുന്‍ എംഎല്‍എ ശ്രമം തുടങ്ങി. എ ഗ്രൂപ്പിന്റെ തണലില്‍ നേരത്തെ ജില്ലയിലെ പോലീസ് സേനയെ അടക്കി ഭരിച്ച മുന്‍ എംഎല്‍എയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസിനെ സ്ഥലം മാറ്റാന്‍ സ്രമിക്കുന്നത്.
വകുപ്പ് ഭരിക്കുന്ന മുസ്ലിം ലീഗിനെ സ്വാധീനിച്ച് എംഎല്‍എ തന്റെ തീരുമാനം ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞതായാണ് വിവരം. തിരുവനന്തപുരത്ത് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിലേക്കാണത്രെ വിദ്യാഭ്യാസ ഉപഡയറക്ടറെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ ജിഎസ്ടിയുവിനായിരുന്നു ചുമതല. ശബ്ദവും വെളിച്ചവും മുടങ്ങിയതിനാല്‍ മുന്‍ എംഎല്‍എയുടെ സ്വന്തക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ സമ്മാനം ലഭിച്ചില്ലത്രെ. ഇതാണ് ഡിഡിഇയെ മുന്‍ എംഎല്‍എയുടെ കണ്ണിലെ കരടാക്കിയത്.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെ പോലീസിലെ ഭരണം നഷ്ടപ്പെട്ട മുന്‍ എംഎല്‍എ ഇപ്പോള്‍ യുഡിഎഫിന്റെ ചുമതല വഹിച്ചാണ് താത്ക്കാലിക ആശ്വാസം നേടിയത്. ഇതിനിടെയാണ് ജില്ലയിലെ പൊതുവിദ്യാഭ്യാസ രംഗത്തെ പരാതി രഹിതമായി നയിക്കുന്ന ഉദ്യോഗസ്ഥനെ നെട്ടോട്ടമോടിക്കാനുള്ള ശ്രമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: