എടത്വ: സ്കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിങ്കുന്ന് കണ്ണാടി കൊച്ചു പുരയ്ക്കല്‍ വീട്ടില്‍ രാജേഷ് (36), കൂടെയുണ്ടായിരുന്ന കണ്ണാടി വെങ്ങോലത്ത് വീട്ടില്‍ സന്തോഷ് (46) എന്നിവരെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ അമ്പലപ്പുഴ-തിരുവല്ല റോഡില്‍ ചെക്കിടിക്കാട് ഭാഗത്തായിരുന്നു അപകടം. പുളിങ്കുന്നില്‍ നിന്ന് തകഴിയിലേയ്ക്ക് വന്ന സ്കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നു വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: