പാലക്കാട്: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം18, 19 തീയതികളില്‍ നടക്കും. 18 ന് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ രാവിലെ 9.30 ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.ടി. മാത്യു പതാക ഉയര്‍ത്തും. സെമിനാര്‍ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.
ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാകും. കേരള ലോക്കല്‍ ഗവ.കമ്മീഷന് ചെയര്മാന് കുട്ടി അഹമ്മദ് കുട്ടി മോഡറേറ്ററാകും. കേന്ദ്ര ഗ്രാമ വികസനവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എസ്.എം വിജയാനന്ദ് വിഷയാവതരണം നടത്തും. റ്റി.എന്‍ സീമ എം.പി, എം.എല്‍.എമാരായ സി.പി മുഹമ്മദ്, സി.രവീന്ദ്രനാഥ്, പി.സി. വിഷ്ണുനാഥ്, പഞ്ചായത്ത് ഡയറക്ടര്‍ എ.സെയീദ്, കില ഡയറക്ടര്‍ പി.പി ബാലന്, സി.ആര്.എം, ഡയറക്ടര്‍ ഡോ.ജോസ് ചാത്തുകുളം, ചേമ്പര്‍ ഓഫ് ജില്ലാ പ്രസിഡന്റ്സ് പ്രസിഡന്റ് എം.റ്റി തോമസ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി കെ.കെ ജിന്നാസ് തുടങ്ങിയവര്‍ സംസാരിക്കും.
പരിപാടിയോടനുബന്ധിച്ച് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള സ്വരാജ് ട്രോഫികളും തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് കാണിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള മഹാത്മ പുരസ്ക്കാരങ്ങളും അന്താരാഷ്ട്ര നിലവാരമായ ഐ.എസ്.ഒ. അംഗീകാരം നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്കുളള അവാര്‍ഡ് തുകയും മന്ത്രി വിതരണം ചെയ്യും. തുടര്‍ന്ന് സുവനീര്‍ പ്രകാശനവും നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്യും.കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി സ്വാഗതവും അസി. ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വി. രാധാകൃഷ്ണന് നന്ദിയും പറയും.
19 ന്, രണ്ടാം ദിവസം നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ് മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനാവും. മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിക്കും.
സമാപനസമ്മേളനം ഉച്ചക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ. മുനീര്‍, ,
എം.എല്‍.എ.മാരായ ഷാഫി പറമ്പില്‍, വി. ചെന്താമരാക്ഷന്, എം.ചന്ദ്രന്, സി.പി. മുഹമ്മദ്, വി.ടി. ബല്‍റാം, മുന്‍തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി, മുനിസിപ്പല്‍ ചെയര്മാന് പി.വി. രാജേഷ്, ചേമ്പര്‍ ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് പ്രസിഡന്റ് എം.ടി. തോമസ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.ടി. മാത്യു, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ. രവീന്ദ്രനാഥ് തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: