പാലക്കാട്:ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്യുന്നതിന് ഓരോ പഞ്ചായത്തിലും 10 ലക്ഷം രൂപ വരെ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കിയതായി സാമൂഹ്യക്ഷേമ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ അറിയിച്ചു. തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം നടന്ന പരിപാടിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര മോട്ടോര്‍ വാഹനങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പാവപ്പെട്ട രോഗികളെ പരിചരിക്കലും അവരുടെ അവകാശം നടപ്പിലാക്കലുമാണ് വികസനമെന്ന് മന്ത്രി പറഞ്ഞു.
ഏപ്രില്‍ അവസാനത്തോടെ തിരുവേഗപ്പുറയില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും വിവിധ ചികിത്സ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സാന്ത്വനം പാലിയേറ്റീവ് കെയറിനു വേണ്ടി 20 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും, തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിനെ കടലാസ് രഹിത ഗ്രാമ പഞ്ചായത്ത് ആയുളള പ്രഖ്യാപനവും നിര്‍വ്വഹിച്ചതിനെ പുറമെ എസ്.സി വിഭാഗങ്ങള്‍ക്കുള്ള വിവാഹ ധനസഹായ വിതരണവും മന്ത്രി നടത്തി.
ചടങ്ങില്‍ പട്ടാമ്പി എം.എല്‍.എ സി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ സമദ്, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍,
സംസ്ഥാന പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍, സി.എന്‍ ബാബു, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: