തൃശൂര്‍: കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ഹോസൂരിലുണ്ടായ തീവണ്ടി അപകടത്തില്‍ മരിച്ച തൃശൂര്‍ പുല്ലഴി കാഞ്ഞിരത്തിങ്കല്‍ കെ.ആര്.ജോര്‍ജ്ജിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് നടക്കും. ഇന്നലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ നിറകണ്ണകളോടെ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് നാട്ടിലേക്ക് എത്തിച്ച മൃതദേഹം ജൂബിലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്നലെ രാത്രിയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
അപകടത്തില്‍ മരിച്ച ഗുരുവായൂര്‍ കണ്ടാണശ്ശേരി പുല്ലാടത്ത് മോഹനന്റെ മകന് അമലിന്റെ മൃതദേഹം ബാംഗ്ലൂരില്‍ തന്നെയാണ് സംസ്കരിച്ചത്. നൂറുകണക്കിന് ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തിലാണ് സംസ്കാരം നടന്നത്.
ജോര്‍ജ്ജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ടി റെയില്‍വേ അധികൃതര്‍ എല്ലാസഹായവും നല്‍കിയിരുന്നു. നാട്ടിലെത്തിക്കുന്നതിനുവേണ്ട ചിലവും റെയില്‍വെ തന്നെയാണ് വഹിച്ചത്. ജില്ലയില്‍ രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: