വാടാനപ്പിള്ളി: ചിലങ്ക ബീച്ചില്‍ ബിജെപി പ്രവര്ത്തകന് പുതിയേടത്തെ പ്രജോഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതീവ്രവാദബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍മാര്‍ച്ച് നടത്തി. ഗണേശമംഗലത്തുനിന്ന് ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മണ്ഡലം പ്രസിഡണ്ട് സര്‍ജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു.
മോഹനന് കളപ്പുരയ്ക്കല്‍, പി.വി.ചന്ദ്രബാബു, സുധീഷ് മേനോത്തുപറമ്പില്‍, കെ.എസ്.ധനീഷ്, കെ.സി.ഷിനോയ്, കെ.വി.സുബിന്, കെ.എ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കെ.വി.വിശ്വനാഥന് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് സന്തോഷ് പണിക്കശ്ശേരി, എ.ആര്.അയ്യപ്പന്, കെ.എസ്.ധനീഷ്, വിശ്വനാഥന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: