ഇടുക്കി: ഇടുക്കി അടിമാലിയില്‍ മൂന്ന് പേര് മരിച്ച നിലയില്‍ കണ്ടെത്തി. പാറെക്കാട്ടില്‍ കുഞ്ഞു മുഹമ്മദ്, ഭാര്യ ഐഷ (55), ഐഷയുടെ മാതാവു നാച്ചി (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഐഷയുടെ ശരീരത്തിലുണ്ടായിരുന്ന 25 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: