പുന്നംപറമ്പ്: മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശത്തെ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം.ഇന്ന് വൈകീട്ട് ആറിന് കുടുംബാട്ടുക്കാവ് ക്ഷേത്രത്തില്‍ നിറമാല, 6.30ന് പാറപ്പുറം സെന്ററില്‍ ഉയര്‍ത്തിയ അലങ്കാര പന്തലിന്റെ സമര്‍പ്പണം നടത്തും.
നാളെ വൈകീട്ട് ആറിന്കരുമത്ര അയ്യപ്പന് കോവിലില്‍ നിറമാല.ചുറ്റുവിളക്ക്, 6.30ന് വേലാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി സി.എന്‍.ബാലകൃഷ്ണന് നിര്‍വ്വഹിക്കും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും.
ആലിക്കല്‍ ജ്വല്ലറി ഉടമ രാജേഷ്,വടക്കാഞ്ചേരി സി.ഐ. എ.വിബിന്‍ദാസ്, ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.എം.രവീന്ദ്രന് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാസദന്‍ തൃശൂരിന്റെ ഗാനമേള നടക്കും.15ന് മങ്കര സുബ്രഹ്മണ്യന് ക്ഷേത്രത്തില്‍ ചുറ്റു വിളക്ക്, വൈകീട്ട് 7ന് കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍കൂത്ത്, 9.15ന് സാമ്പിള്‍ വെടിക്കെട്ട്. 16ന് വൈകീട്ട് നിറമംഗലം ക്ഷേത്രത്തില്‍ നിറമാല. 7.30ന് നൃത്തപരിപാടികളും നടക്കും.
17 ന് ഉച്ചക്ക് ഒരുമണിക്ക് വെടിക്കെട്ട്. തുടര്‍ന്ന് കുതിര എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികളെന്ന് പ്രസിഡണ്ട് വി.സതീഷ്, ജനറല്‍ കണ്‍വീനര്‍ ഡോ.എം.രവീന്ദ്രന്, സെക്രട്ടറി വിനോദ് കുമാര്‍ എരുമക്കാട്ട് എന്നിവര്‍ അറിയിച്ചു.
തിരുവാണിക്കാവ് ക്ഷേത്രത്തില്‍ മച്ചാട് മാമാങ്കത്തിന് ഇന്ന് ആരവമുയരും. കാവ് കൂറയിടലും പറപുറപ്പാടും. സാമ്പിള്‍ വെടിക്കെട്ടും നടക്കും. സ 7ന് നിലേശ്വരം സന്തോഷ്, സതീഷ് എന്നിവര്‍ നേതൃത്വം നല്കുന്ന ഡബിള്‍ തായമ്പക ഉണ്ടാകും.
കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് നടക്കും. 9.30നാണ് സാമ്പിള്‍ വെടിക്കെട്ട്. തുടര്‍ന്ന് ഭഗവതി തട്ടകങ്ങളിലേക്ക് എഴുന്നള്ളുന്ന പറപുറപ്പാട് നടക്കും.
തുടര്‍ന്ന് 10ന് മഴവില്‍ മനോരമ ഇന്ത്യന്‍ വോയ്സ് ഫെയിം വിഷ്ണുരാജും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. 17 നാണ് ഇത്തവണ മച്ചാട് മാമാങ്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: