മഞ്ചേരി: പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട രാധയുടെ സഹോദരന് ഭാസ്ക്കരന്‍. സമൂഹത്തില്‍ ഉന്നതരും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായവര് ചെയ്ത തെറ്റിന് വധശിക്ഷയാണ് നല്‍കേണ്ടിരുന്നത്.
എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികള്‍ക്കെതിരെ ഗൂഢാലോചനകള്‍ നടന്നിരുന്നെന്നും ഏകപക്ഷീയമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും പ്രതിഭാഗം വക്കീലായ അഡ്വ. കെ.ആര്.ഷൈന്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: