അലഹബാദ്: ഭാരതത്തിന്റെ മതേതര പ്രതിഛായയെ അവഹേളിക്കുന്ന തരത്തിലുള്ള യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രസ്താവനക്കെതിരെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ സുശീല്‍ മിശ്രയാണ് ഒബാമക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കേസ് വാദത്തിനായി 18-ാം തീയതിയിലേക്ക് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നീലിമ സിങ് മാറ്റി വച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 500 അനുസരിച്ച് ഒബാമക്ക് സമന്‍സ് അയക്കണമെന്നും മാനനഷ്ടത്തിന് ശിക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: