ന്യൂദല്‍ഹി: ദല്‍ഹിയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .
തെരഞ്ഞെടുപ്പില്‍ വിജയം നേടിയ എഎപി നേതാവ് അരവിന്ദ് കെജരിവാളിനെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തില്‍ ദല്‍ഹിയുടെ വികസനാവശ്യങ്ങള്‍ക്കായി താന്‍ സമീപിക്കുമെന്നിം കേജരിവാള്‍ മോദിയെ അറിയിച്ചു.
കിരണ്‍ ബേദിയും കേജ്രിവാളിനെ അഭിനന്ദിച്ചു. ”കേജ്രിവാളിന് മുഴുവന്‍ മാര്‍ക്കും. അഭിനന്ദനങ്ങള്‍. ഇനി ദല്‍ഹിയെ അത് അര്‍ഹിക്കുന്ന ഉന്നതങ്ങളിലെത്തിക്കണം. ദല്‍ഹിയെ ലോകത്തെ മികച്ച പട്ടണമാക്കണം” എന്ന് ബേദിയും ട്വിറ്ററില്‍ കുറിച്ചു.
മുന്‍ എഎപി നേതാവും നിലവിലെ ബിജെപി അംഗവുമായ ഷാസിയ ഇല്‍മിയും കേജ്രിവാളിന് വിജയാശംസകള്‍ നേര്‍ന്നു.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് എഎപി നേടിയത്. 60 ലധികം സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത് . ബിജെപിയുടെ ലീഡ് അഞ്ചു സീറ്റുകളിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: