ആലത്തൂര്‍: ബിഎംഎസ് അയിലൂര്‍ മൂല യൂണിറ്റ് പ്രസിഡണ്ട് കൃഷ്ണദാസ്, സെക്രട്ടറി മണികണ്ഠന് തുടങ്ങിയവരുള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വിവാഹ വീട്ടില്‍ കയറി അക്രമിച്ചതില്‍ ബിഎംഎസ് ആലത്തൂര്‍ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
പ്രവര്‍ത്തന മാന്ദ്യം സംഭവിക്കുമ്പോള്‍ സംഘ പ്രസ്ഥാനങ്ങളുടെ നേരെ അക്രമം നടത്തി ഭയപ്പെടുത്തുക എന്ന തന്ത്രം ഉപേക്ഷിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും അല്ലാത്തപക്ഷം കനത്ത തിരിച്ചടി ലഭിക്കുമെന്നും മേഖലാ ഭാരവാഹികള്‍ അറിയിച്ചു.
മൂലയില്‍ കൊടിമരം, ബാനര്‍ എന്നിവ സ്ഥാപിച്ചതിനെത്തുടര്‍ന്ന് കുറച്ചുനാളുകളായി സംഘര്‍ഷം നടക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ സിപിഎം അക്രമം അരങ്ങേറിയത്. ബി.ജെ.പി. പ്രവര്‍ത്തകരായ മണികണ്ഠദാസ്, മണികണ്ഠന്, ബാലന്, രാകില്‍ എന്നിവരെ ആലത്തൂര്‍ താലൂക്കാശുത്രിയില് പ്രവേശിപ്പിച്ചു.
ബിഎംഎസ് മേഖലാ പ്രസിഡണ്ട് കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി ആര്.സ്വാമിനാഥന്, വൈസ് പ്രസിഡണ്ട് വി.പത്മനാഭന്, ജില്ലാ.ജോയിന്റ് സെക്രട്ടറി വി.മാധവന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: