കൊച്ചി: കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ കേരളത്തിന് അനുവദിച്ച തുകയ്ക്ക് പുറമെ 200 കോടിരൂപ കൂടുതല്‍ അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുക പൂര്‍ണ്ണമായും ചെലവഴിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് 200 കോടിരൂപ കൂടുതല്‍ അനുവദിച്ചത്. റെയില്‍വെ വികസന പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റം, അങ്കമാലി-ശബരിപാത, പൊള്ളാച്ചി-പാലക്കാട്, പൊള്ളാച്ചി-കോയമ്പത്തൂര്‍ ഗേജ്മാറ്റം, മുളന്തുരുത്തി-കുറുപ്പുന്തറ പാത ഇരട്ടിപ്പിക്കല്‍, ചെങ്ങന്നൂര്‍-ചിങ്ങവനം, ഹരിപ്പാട്-അമ്പലപ്പുഴ ഗേജ്മാറ്റം, കൊച്ചുവേളി ടെര്‍മിനല്‍ രണ്ടാംഘട്ട വികസനം തുടങ്ങിയ പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കുന്നത്.
നേരത്തെ ബജറ്റില്‍ കേരളത്തിലേക്ക് അനുവദിക്കുന്ന തുക പൂര്‍ണ്ണമായും ചെലവഴിക്കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ പദ്ധതികള്‍ക്കായി തുക വകമാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: