കൊല്‍ക്കട്ട: ശാരദാ ചിട്ടിത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിങിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖത്തെതുടര്‍ന്നാണ് സര്‍ക്കാരിന്റെ എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
സുഖമില്ലാത്തത് മൂലം ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. തുടര്‍ന്ന് ജയിലിലാക്കുകയും ചെയ്തിരുന്നു. ജനുവരി 31നാണ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് മാതംഗ് സിങിനെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിന് 13 ദിവസത്തെക്ക് ജുഡിഷ്യല്‍ കസ്റ്റഡില്‍ വിടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെതുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: