ഗുജറാത്തില്‍ പടര്‍ന്നു പിടിക്കുന്ന പന്നി പനിയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 81 ആയി ഉയര്‍ന്നു. പത്ത് പേരും കൂടി പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യയില്‍ വര്‍ദ്ധനവുണ്ടായത്.
കുച്ച്, അഹമ്മദാബാദ്, സൂറത്ത് എന്നീ ജില്ലകളില്‍ നിന്നായി രണ്ട് വീതവും വഡോദര, ദാഹോദ്, നര്‍മ്മദ സുരേന്ദ്ര നഗര്‍ എന്നിവിടങ്ങളില്‍ നിന്നായി ഓരോ മരണവുമാണ് പന്നി പനി മൂലം സംഭവിച്ചത്.
രാജ്യത്ത് പനിയെ തുടര്‍ന്ന് 191 ജനങ്ങളാണ് കൊല്ലപ്പെട്ടത്. 2038 പേരാണ് പനി മൂലം ദുരിതമനുഭവിക്കുന്നത്. എച്ച്1എന്‍1 വൈറസാണ് പന്നി പനി പരത്തുന്നത്.
മറ്റു രോഗങ്ങളെ പോലെ തന്നെ കടുത്ത പനി, ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റേയും ലക്ഷണങ്ങള്‍.
തലവേദന, പേശി വേദന, ഛര്‍ദ്ദി, വയറു വേദന തുടങ്ങിയവയും രോഗ ലക്ഷണങ്ങളില്‍ ഉള്‍പ്പെടും. രോഗമുള്ളയാളില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് രോഗം പകരുന്നതിന് രണ്ട് ആഴ്ച്ച സമയം വേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: