ഹൈദ്രാബാദ്:എംഐഎം നേതാവും ആന്ധ്രാപ്രദേശ് എംഎല്‍എയുമായ അക്ബറുദീന് ഒവൈസിക്ക് കുര്‍ള സബര്‍ബെന്‍ മജിസ്ട്രേറ്റ് കോടതിയുടെ പുതിയ സമന്‍സ്. ഒവൈസിയുടെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സമന്‍സ്.
അതേസമയം വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നടപടിയെടുക്കുന്നതില്‍ പോലീസ് വീഴ്ചവരുത്തിയെന്ന് ഗുലാം ഹുസൈന് ഖാന് നല്കിയ പരാതിയില്‍ പറയുന്നു.
2012ല്‍ ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തിന് കോട്ടംതട്ടുന്ന രീതിയില്‍ ഒവൈസി പ്രസംഗിച്ചതായാണ് പരാതി. ഇത് ഇസ്ലാമിന്റെ വചനങ്ങള്‍ക്ക് എതിരാണെന്നും ഖാന് വ്യക്തമാക്കി. 2013ലാണ് ഖാന് പരാതി നല്‍കുന്നത്. ഒവൈസി മുബൈയിലേക്ക് പോയെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഖാന് നല്കിയ പരാതിയിലാണ് പുതിയ സമന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: