പാട്ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളേയും മാഞ്ചി കാണും.
ജനദാദള്‍ യുനൈറ്റഡില്‍ നിന്നും ജിതന്‍ റാം മാഞ്ചിയെ ഇന്നലെ പുറത്താക്കിയിരുന്നു. നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ എതിര്‍ത്ത മാഞ്ചി നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു.
ജിതന്‍ റാം മാഞ്ചിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ ശേഷം നിയമസഭാ കക്ഷിനേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ജിതന്‍ റാം മാഞ്ചിക്കൊപ്പം നില്കുന്ന നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: