മുഹമ്മ(ആലപ്പുഴ): മികച്ച ജൈവകര്‍ഷകനുള്ള സംസ്ഥാനതല അക്ഷയശ്രീ ജൈവകര്‍ഷക അവാര്‍ഡ് തൃശൂര്‍ തിരുവില്വാമല കണിയാര്‍കോട് പുതുപ്പള്ളി വീട്ടില്‍ പി.ജി. ജയചന്ദ്രന്. 50,000 രൂപയുടെ കാഷ് അവാര്‍ഡും ഉപഹാരവും സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന് ലഭിക്കും.
സംസ്ഥാനതല പ്രത്യേക പുരസ്കാരം പാലക്കാട് അട്ടപ്പാടി, പാലൂര് ആരണ്യകം പി.എന്‍. ഉണ്ണികൃഷ്ണന്, പാലക്കാട് കാഞ്ഞിരപ്പുഴ കിഴക്കേക്കര ഡോ. മാത്യു മാത്യു എന്നിവര്‍ക്കാണ്. 10,000 രൂപയുടെ കാഷ് അവാര്‍ഡും ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്കുന്ന 10 ജില്ലാ അവാര്‍ഡുകളും പ്രഖ്യാപിച്ചു.
ഗവ. യുപിജി സ്കൂള്‍, കടക്കരപ്പള്ളി ആലപ്പുഴ, സെന്റ് പോള്‍സ് കോളേജ്, കളമശേരി എണാകുളം വിദ്യാലയങ്ങള്‍ക്ക് 5,000 രൂപയുടെ കാഷ് അവാര്‍ഡും നല്‍കും. കൂടാതെ വിവിധ ജില്ലകളിലായി 21 പ്രോത്സാഹന സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2009ല്‍ സരോജനി-ദാമോദരന്‍ ഫൗണ്ടേഷനാണ് അക്ഷയശ്രീ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. വിജയികള്‍ക്ക് മാര്‍ച്ച് ഒന്നിന് മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: