ന്യൂദല്‍ഹി: ന്യൂദല്‍ഹി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നൂപുര്‍ ശര്‍മ്മയെ എഎപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ നൂപുര്‍ പോലീസില്‍ പരാതിപ്പെട്ടു.
വോട്ടെടുപ്പു വേളയില്‍ ബൂത്തിനടുത്ത് എഎപി നേതാവ് കേജ്രിവാളിന്റെ ചിത്രം ചേര്‍ത്ത ടീ ഷര്‍ട്ടു ധരിച്ച് ചിലര്‍ എത്തി.
നൂപുര്‍ ഇവരെ വിലക്കുകയും തുടര്‍ന്ന് പോലീസ് എത്തുകയും ചെയ്തു. ഇതിനു ശേഷമാണ് എഎപി പ്രവര്‍ത്തകര്‍ സംഘടിതമായി സ്ഥാനാര്‍ത്ഥി നൂപുറിനെയും ഒപ്പം ഉണ്ടായിരുന്നവരേയും കൈയേറ്റം ചെയ്തത്. എഎപിക്കാര് സ്ത്രീ വിരോധികളാണെന്നും സംരക്ഷകരല്ലെന്നും ചൂണ്ടിക്കാട്ടിയ നൂപുര്‍ എഎപിയുടെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ സ്ത്രീ സമൂഹത്തോടു ക്ഷമ പറയണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: