പാരീസ്: ആക്ഷേപഹാസ്യ വാരിക ചാര്‍ലെ ഹെബ്ദോയുടെ പാരീസ് ആസ്ഥാനത്തി നുനേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പുറമെ ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്നറിപ്പ്. ഐഎസ് പുതിയതായി പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങളിലാണ് ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
മുഖം മൂടി ധരിച്ചാണ് ഭീകരന് ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫ്രാന്‍സിനുനേരെ ആക്രമണം നടത്തുന്നതിനാല്‍ രാജ്യത്തെ മുസ്ലിം ജനതയോട് ഇറാഖിലേക്കോ, സിറിയയിലേക്കോ പലായനം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലും ഷെയര്‍ ചെയ്തിട്ടുള്ള ഈ വീഡിയോയില്‍ ഫ്രഞ്ച് പോലീസിനെ ആക്രമിക്കാനും ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ഏഴിനാണ് ചാര്‍ലെ ഹെബ്ദോയുടെ പാരീസിലെ ഓഫീസിനു നേരെ ഐഎസ് ഭീകരാക്രമണം നടത്തിയത്. ഇതില്‍ പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: