തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്-ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ്കുമാറും സിപിഎം നേതാവ് എം.വി. ജയരാജനെ സന്ദര്‍ശിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് ഇരുവരും ജയരാജനെ സന്ദര്‍ശിച്ചത്.കോടതിയലക്ഷ്യക്കേസില്‍ നാലാഴ്ചത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് ജയരാജന് ജയിലില്‍ കഴിയുന്നത്.
സന്ദര്‍ശനത്തില്‍ രാഷ്ട്രീയകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് ജയരാജനെ കണ്ടതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. താനും പൂജപ്പുര ജയിലില്‍ കഴിഞ്ഞതാണ്. എല്‍ഡിഎഫുമായി അകല്‍ച്ചയില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: