ദേശീയ ഗെയിംസ് വനിതാ ടേബിള്‍ ടെന്നീസില്‍ കേരളം മെഡലുറപ്പിച്ചു. കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കേരളത്തിന്റ മരിയാ റോണി, സേറാ ജേക്കബ് സംഖ്യം ക്വാര്‍ട്ടറില്‍ ബംഗാളിനെ തോല്പിച്ച് സെമിയില്‍ കടന്നു.
ടോപ് സീഡ് ബംഗാളിന്റെ ബോമാ ദാസ്, പല്ലവി സഖ്യത്തെ പൊരുതിത്തോല്‍പിച്ചാണ് കേരള വനിതകളുടെ സെമിപ്രവേശം. ആദ്യം ഗെയിം കേരള വനിതകള്‍ ജയിച്ചപ്പോള്‍ രണ്ടും മൂന്നും ഗെയിമുകള്‍ നേടി ബംഗാള്‍ മല്‍സരത്തില്‍ പിടിമുറുക്കി. വാശിയേറിയ മല്‍സരം നടന്ന നാലാം ഗെയിമില്‍ പൊരുതിജയിച്ച മരിയയും, സേറയും തിരിച്ചുവന്നു.
നിര്‍ണായകമായ അഞ്ചാം ഗെയിമില്‍ ബംഗാളിന്റെ പിഴവുകള്‍ കൂടി മുതലാക്കിയ കേരളത്തിന്റെ പെണ്‍കുട്ടികള്‍ 11-9 ന് ജയിച്ച് സെമിയില്‍ കടന്ന് മെഡലുറപ്പിച്ചു. ബംഗാളിനെ തോല്പിക്കാനായത് ആത്മവിശ്വാസമുയര്‍ത്തിയെന്ന് മല്‍സര ശേഷം ഇരുവരും പറഞ്ഞു. തമിഴ്നാടിനെ തോല്പിച്ച ദല്‍ഹിയാണ് സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍. ബോബി ജോസഫാണ് കേരള കോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: