വെള്ളരിക്കയുടെ നീരെടുത്ത് പഞ്ഞിയില്‍ മുക്കി മുഖം തുടയ്ക്കുന്നത് സാധാരണ ചര്‍മ്മത്തിനും എണ്ണമയമുള്ള ചര്‍മ്മത്തിനുമുള്ള പ്രകൃതിദത്തമായ ക്ലെന്‍സറാണ്. സ്ഥിരമായി ഉപയോഗിക്കുന്ന സ്കിന്‍ ക്രീമില്‍ വെള്ളരിക്കാനീരു ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്.
വെള്ളരിക്ക സ്ലൈസുകളായി അരിഞ്ഞെടുത്തു കണ്ണുകളുടെ മുകളില്‍ വയ്ക്കുക. കണ്ണുകളുടെ ക്ഷീണം ഈ മാര്‍ഗ്ഗത്തിലൂടെ അകറ്റാം. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പുമാറിക്കിട്ടുന്നതിനും ഫലപ്രദമായ മാര്‍ഗ്ഗമാണിത്. വെള്ളരിക്കയുടെ എക്സ്ട്രാക്റ്റ്സ് നറിഷിംഗ് ക്രീമായും ഉപയോഗിക്കാം. വെള്ളരിക്ക അരച്ച് തേനും ചെറുനാരങ്ങാനീരും യോജിപ്പിച്ച് മുഖത്തിടാം. ബ്ലീച്ചിംഗ് ഇഫക്ട് കിട്ടാന്‍ ഇത് സഹായിക്കും.
വെള്ളരിക്കയുടെ നീരില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്തു ഉപയോഗിക്കുന്നത് ഫേസ് പായ്ക്കിന്റെ ഗുണം ചെയ്യും. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റാന്‍ വെള്ളരിക്ക കുഴമ്പുരൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് പത്ത് മിനുറ്റിനുശേഷം കഴുകി കളയുക.
ഒരു കപ്പ് തൈരെടുത്ത് അതില്‍ അല്പം തക്കാളി, വെള്ളരിക്ക എന്നിവ ദ്രാവക രൂപത്തിലാക്കി ചേര്‍ക്കുക. ഇതില്‍ അര കപ്പ് പയര്‍ പൊടി നന്നായി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി കുറച്ചു നേരം കഴിഞ്ഞ് ചെറുചൂടു വെള്ളത്തില്‍ കഴുകിക്കളയുക. വെയിലേറ്റ് ചര്‍മ്മത്തിനുണ്ടാകുന്ന നിറം മാറ്റം മാറിക്കിട്ടാന്‍ ഈ മാര്‍ഗ്ഗം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: