തൃശൂര്‍: വാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ആത്മധൈര്യം പകരുന്നതിനായി ക്ഷേത്രസംരക്ഷണസമിതി നടത്തുന്ന വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാരയജ്ഞവും മാതൃപൂജയും ധ്യാനവും 14,15 തീയതികളില്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടക്കും.
തുടര്‍ച്ചയായി 23-ാമത്തെ വര്‍ഷമാണ് വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തുന്നതെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ.ഗോപാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ജീവന്‍ നാലുമാക്കല്‍, ട്രഷറര്‍ പി.ആര്‍.പ്രകാശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കുട്ടികളുടേയും പേരില്‍ 12008 വിദ്യാമന്ത്രം ജപിച്ച് ദോഷപരിഹാരഹോമം നടത്തും.
15ന് വിദ്യാഗോപാലമന്ത്രാര്‍ച്ചനയില്‍ മാതൃപൂജയും ധ്യാനവും നടത്തും. കൊടുങ്ങല്ലൂര്‍ മുന്‍ മേല്‍ശാന്തിയായിരുന്ന പ്രഭാകരന്‍ അടികളുടെ മകന്‍ ബ്രഹ്മശ്രീ പ്രസന്നന്‍ അടികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. അര്‍ച്ചനക്ക് മുമ്പ് മാതൃകവിദ്യാര്‍ത്ഥിയും യഥാര്‍ത്ഥ വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രൊഫ. എം.വി.നടേശന്‍ സംസാരിക്കും. ചടങ്ങില്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് എഗ്രേഡ് ലഭിച്ച അക്ഷയ് മോഹന്‍, അര്‍ച്ചനാദീപം പകരും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 14ന് മുമ്പ് ക്ഷേത്രത്തിന്റെ വടക്കെ നടയില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9633339999, 9846270014
പ്രതികരിക്കാൻ ഇവിടെ എഴുതുക: