തൃശൂര്‍: മലയാള സിനിമ ലോകത്തെ ഹാസ്യസാമ്രാട്ടുകളായിരുന്നു പപ്പുവും മാളയും ജഗതിയും. എസ്.പി.പിള്ള, അടൂര്‍ഭാസി,ബഹദൂര്‍ ത്രയത്തിന് ശേഷം മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നല്കിയ മൂന്നു പേരായിരുന്നു ഇവര്‍.
ഇവരില്‍ ഒരാള്‍ ഇല്ലാതെ മലയാള സിനിമ ഇറങ്ങിയിരുന്നില്ല. ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മാളയുടെ വരവിനായി ലൊക്കേഷനില്‍ കാത്ത് നിന്നിരുന്ന സമയം ഉണ്ടായിരുന്നു.
മൂവരുടെയും അംഗചലനങ്ങളും മുഖത്ത് ഞൊടിയിടയില്‍ വളരുന്ന ഹാസ്യഭാവവും ശബ്ദത്തിലൂടെയുള്ള ഹാസ്യാവതരണവും മലയാളികളെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്.പപ്പന് പ്രിയപ്പെട്ട പപ്പന്,എന്നിഷ്ടം നിന്നിഷ്ടം,ശ്യാമ,പുച്ചക്കൊരു മൂക്കുത്തി,പപ്പു,മാള,ജഗതി തുടങ്ങി നൂറുക്കണക്കിന് സിനിമകളില്‍ മാള അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങള്‍ ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ജോഷി, സാജന് എന്നിവരുടെ ചിത്രങ്ങളില്‍ മാള അരവിന്ദന്റെ സാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതായിരുന്നു.പപ്പു-മാള-ജഗതി എന്ന പേരില്‍ സിനിമ തന്നെ പുറത്തിറങ്ങിയിരുന്നു.
ഹാസ്യസാമ്രാട്ട് എസ്.പി. പിള്ളയായിരുന്നു മാളയെ വിസ്മയിപ്പിച്ച ഒരു ്യൂനടന്‍. പിന്നീട് സഹതാരങ്ങളായ പപ്പുവും ജഗതിയും. അന്നല്ലൊം ഹാസ്യം കൈകാര്യം ചെയ്തിരുന്നത് കഥാപാത്രങ്ങളിലൂടെയായിരുന്നു പിന്നീടത് റെഡിമെയ്ഡ് കോമഡിയായി. പപ്പു,മാള,ജഗതി കൂട്ടുക്കെട്ടിലെ പപ്പു നേരത്തെ വിട പറഞ്ഞു.ഇപ്പോള്‍ മാളയും. ജഗതിയാകട്ടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഓര്‍മ്മ ശക്തി വരെ നഷ്ടപ്പെട്ട് സിനിമ രംഗത്ത് നിന്ന മാറി നില്‍ക്കുകയാണ്.
ഹാസ്യകഥാപാത്രങ്ങള്‍ മാത്രമല്ല വളരെ സീരിയസായ കാരക്ടര്‍ റോളുകളും മാളയ്ക്ക് അനായാസം വഴങ്ങിയിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ വേഷം അത്തരത്തിലൊന്നായിരുന്നു. വധു ഡോക്ടറാണ് എന്ന ചിത്രത്തില്‍ കാലിലെ വൃണത്തിന് മരുന്നു തേടി മൃഗഡോക്ടറുടെ അടുത്തെത്തുന്ന മാള എന്താ ഇവിടെ ഒരു ശശ്മാന മൂകതയെന്ന് ചോദിക്കുന്ന രംഗം ആരെയും ചിരിപ്പിക്കും. പ്രത്യേക ശബ്ദത്തിലുള്ള മാളയുടെ സംസാരവും ആരും എന്നും ഓര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: