കൊച്ചി: ലെനോവോയുടെ 4ജി എല്‍റ്റിഇ സ്മാര്‍ട്ഫോണ്‍ എ6000 വിപണിയിലെത്തി. സ്പീഡ്, മികച്ച പ്രകടനം, ഡാറ്റാ എന്നിവയുടെ ഫലപ്രദമായ സംയോജനം ലഭ്യമാക്കുന്ന പുതിയ ഫോണ്‍ ഫഌപ്കാര്‍ട്ടില്‍ മാത്രമാണ് ലഭിക്കുക.
വളരെ നേരിയതും കനം കുറഞ്ഞതുമായ പുതിയ ഫോണിന് 8.2 മിലി മീറ്ററാണ് കനം. 128 ഗ്രാം മാത്രം ഭാരവും, 2300 എംഎഎച്ച് ബാറ്ററി ഒരു ദിവസം മുഴുവനും ചാര്‍ജ് നിലനിര്‍ത്തുന്നു. ഡോള്‍ബി ഡിജിറ്റല്‍ ഇരട്ട സ്പീക്കര്‍ ആണ് പ്രധാന സവിശേഷത. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4ലാണ് പ്രവര്‍ത്തനം.
410 കീ പ്രോസസര്‍, ക്വാഡ് കോര്‍ സിപിയു 1.2 ജിഎച്ച്ഇസഡില് പ്രവര്‍ത്തിക്കുന്നു. 12.7 സിഎംഎസ് ആണ് സ്ക്രീന്‍. സ്മാര്‍ട് കണക്ടഡ് ഉപകരണങ്ങളില്‍ എന്നും മുന്‍നിരക്കാരാണ് തങ്ങളെന്ന് ലെനോവോ ഇന്ത്യ സ്മാര്‍ട്ഫോണ്‍ ഡയറക്ടര്‍ സുധിന്‍ മാഥൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: