കോട്ടയം: കെ.എം. മാണിയുടെ രാജി അവശ്യപ്പെട്ട് ബിജെപി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ അഴിമതികള്‍ക്കെതിരായ ശക്തമായ താക്കീതായി. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും കെ.എം. മാണിയുടെ മണ്ഡലമായ പാലായിലും ഹര്‍ത്താല്‍ പൂര്‍ണമായും ജനങ്ങള്‍ ഏറ്റെടുത്ത പ്രതീതിയായിരുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പോലും ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തു.
കോട്ടയം ടൗണില്‍ രാവിലെ 10.30ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. തിരുനക്കരയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, സംസ്ഥാന സമിതിയംഗങ്ങളായ പി.കെ. രവീന്ദ്രന്, ടി.എന്‍. ഹരികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ആര്‍എസ്പി ബി ജില്ലാ സെക്രട്ടറി പ്രമോദ് ഒറ്റകണ്ടം, സി.എന്‍. സുഭാഷ്, ഡി. ശശികുമാര്‍, എം.ആര്. അനില്‍കുമാര്‍, എസ്. രതീഷ്, പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, വി.ആര്. രാജശേഖരന്, അഡ്വ. പി. രാജേഷ്, വി.പി. മുകേഷ്, ഡി.എല്‍. ഗോപി, ജോമോന് പനച്ചിക്കാട്, അഡ്വ. ശ്രീനിവാസപൈ, രാജേഷ് ചെറിയമഠം, രമേശ് കല്ലില്‍, ബിജു ശ്രീധര്‍, ഷാജി തൈച്ചിറ, വി.ആര്. സുഗുണന്, കെ.ആര്. ശശിധരന്, അനീഷ് കല്ലില്‍, അരുണ്‍ മൂലേടം, പ്രശാന്ത് മാന്നാനം, പ്രവീണ്‍ ദിവാകരന്, കെ.എസ്. ഗോപന്, സന്തോഷ് ബോട്ടുജെട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ചേര്‍ന്ന് സമ്മേളനം അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പി.ജി. ബിജുകുമാര്‍, പ്രമോദ് ഒറ്റകണ്ടം, വി.പി. മുകേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈക്കം: അഴിമതി ആരോപണം നേരിടുന്ന കെ.എം. മാണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി വൈക്കത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. ഹര്‍ത്താലിനോടനുബന്ധിച്ചു നഗരത്തില്‍ നടത്തിയ പ്രകടനം മണ്ഡലം പ്രസിഡന്റ് റ്റി.വി. മിത്രലാല്‍ ഉദ്ഘാടനം ചെയ്തു. വി. ശിവദാസ്, സി.എസ്. നാരായന്കുട്ടി, അരൂണ്‍, എസ്.എ. തമ്പി, രൂപേഷ് ആര്. മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: മള്ളിയൂര്‍ ഭാഗവതഹംസം ജയന്തി സമ്മേളനത്തെ തുടര്‍ന്ന് കടുത്തുരുത്തി, മാഞ്ഞൂര്‍, കാണക്കാരി പഞ്ചായത്തുകളെയും കുറവിലങ്ങാട് മാര്‍ത്തമറിയം പള്ളിയിലെ മൂന്നുനോമ്പിന് പെരുന്നാളിനോടനുബന്ധിച്ച് കുറവിലങ്ങാട്, ഞീഴൂര്‍, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍ പഞ്ചായത്തുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.
വെളിയന്നൂര്‍, കടപ്ലാമറ്റം, കിടങ്ങൂര്‍, മുളക്കുളം, എന്നിവിടങ്ങളില്‍ ഹര്‍ത്താര്‍ പൂര്‍ണമായിരുന്നു.
ഏറ്റുമാനൂര്‍: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ പൂര്‍ണമായിരുന്നു. ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര, കുമരകം, തിരുവാര്‍പ്പ്, അതിരമ്പുഴ, നീണ്ടൂര്‍, ഐമനം എന്നീ പഞ്ചായത്തു കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഏറ്റുമാനൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ വി.ആര്. രാജന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മണികണ്ഠന് നായര്‍, കെ.ആര്. സുനില്‍, കെ.ജി. മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ: മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പാലായില്‍ പൂര്‍ണമായിരുന്നു. ആരുടെയും പ്രേരണയില്ലാതെ തന്നെ നാട്ടിന്‍പുറങ്ങളിലെ ചെറിയ കടകള്‍ പോലും അടച്ചിട്ട് ജനങ്ങള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ടൗണില്‍ നടന്ന പ്രകടനത്തിന് നിയോജകമണ്ലം പ്രസിഡന്റ് കെ.എന്‍. മോഹനന്, ജനറല്‍ സെക്രട്ടറി ജി. രഞ്ജിത്, കെ.എസ്. അജി, ടി.ഡി. ബിജു എന്നിവര്‍ നേതൃത്വം നല്കി.
കൊല്ലപ്പള്ളിയില്‍ നടത്തിയ പ്രതിഷേധയോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സി.കെ. അശോകന്, ബിനീഷ്, ഹരീഷ്, സുധീഷ്, ഹിരമേന്, സന്തോഷ് അറയ്ക്കല്‍, രാജപ്പന് ചുങ്കപ്പുര തുടങ്ങിയവര്‍ നേതൃത്വം നല്കി.
രാമപുരത്ത് ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധയോഗം ബിജെപി നിയോജകമണ്ഡലം സെക്രട്ടറി മനോജ് ബി. തടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് പി.പി. നിര്‍മ്മലന്‍, ജയകൃഷ്ണന്, രാജേഷ്, സി.ജി. ദീപു, അനൂപ്, വിജയന്, ഹരികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പുതുപ്പള്ളി: ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവും ആയിരുന്നു. കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട, പാമ്പാടി, മണര്‍കാട്, പുതുപ്പള്ളി, വാകത്താനം, മീനടം എന്നിവിടങ്ങളില്‍ പ്രകടനം നടന്നു. അയര്‍ക്കുന്നത്തു നടന്ന സമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഢന് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്രസാദ്, ഗോപാലകൃഷ്ണന് കൂട്ടുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അരീപ്പറമ്പ്: ബിജെപിയുടെ സംസ്ഥാന ഹര്‍ത്താലിനോടനുബന്ധിച്ച് അരീപ്പറമ്പില്‍ പ്രകടനം നടത്തി. ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണി പുഷ്പവിലാസം ഉദ്ഘാടനം ചെയ്തു. ബൂത്ത് ഭാരവാഹികളായ ഏ.ജി. രാമചന്ദ്രന് നായര്‍, വി.കെ. രഘു, കെ.എസ്. സുമേഷ്, സി.കെ. രാജേഷ്, ഗീതാകൃഷ്ണന്‍, എസ്. സുജിത്ത്, ഷിജു കുര്യാക്കോസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ചങ്ങനാശേരി: ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ചങ്ങനാശേരി ടൗണല് പ്രകടനം നടത്തി. ബിജെപി മദ്ധ്യമേഖലാ ജനറല്‍ സെക്രട്ടറി കെ.ജി. രാജ്മോഹന്‍, സംസ്ഥാന ട്രഷറര്‍, എം.ബി. രാജഗോപാല്‍, പി.സുരേന്ദ്രനാഥ്, ധീരസിംഹന്‍, എം.പി. രവി, പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പ്, അഡ്വ. സോണി ജേക്കബ്, തങ്കച്ചന്, ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാഞ്ഞിരപ്പള്ളി: ഹര്‍ത്താല്‍ കാഞ്ഞിരപ്പള്ളിയിലും പൊന്‍കുന്നത്തും പരിസരപ്രദേശങ്ങളിലും പൂര്‍ണ്ണം. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. ഏതാനും സ്വകാര്യ, ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.
തിടനാട്: ഹര്‍ത്താലിനോടനുബന്ധിച്ച് തിടനാട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. വിജയകുമാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എം.എം. ശ്രീജിത്ത്, ബിജെപി. തിടനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗോപിപിള്ള കാരുവള്ളിയില്‍, സെക്രട്ടറി ലായി തോട്ടകത്ത്്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി സുകുമാരന്‍നായര്‍ ടി.കെ. തുടങ്ങിയവര്‍ നേതൃത്വം നല്കി.
എരുമേലി: പൂഞ്ഞാറില്‍ ഹര്‍ത്താര്‍ പൂര്‍ണമായിരുന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് എരുമേലിയില്‍ ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് പ്രസിഡന്റ് വി.സി. അജി, സി.ആര്. അനില്‍, മോഹനന്, ദിനേശന്, വിശ്വനാഥന്, പി.എന്‍. പ്രശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വെള്ളൂര്‍: ഹര്‍ത്തലിനോട് അനുബന്ധിച്ച് വെള്ളൂരില്‍ നടന്ന പ്രകടനത്തിന് മേഖലാ പ്രസിഡന്റ് പി.സി. ബിനേഷ്, സെക്രട്ടറി ടി.കെ. സുനില്‍കുമാര്‍, പി.ഡി. സുനില്‍ബാബു, പി.ജി. ബിനുകുമാര്‍, എസ്. സന്ദീപ്, ജയദീപ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍ നടന്ന പ്രകടനത്തിന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗംഗാധരന്, പ്രദീപ്, ശ്രീകുമാര്‍ പൊതിയില്‍, കണ്ണന്, എന്‍. മധു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: