ആരോഗ്യസംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനും അത്യുത്തമമാണ് പപ്പായ. കെമിക്കല്‍സ് അടങ്ങിയിട്ടില്ലാത്ത പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക വസ്തുവായും പപ്പായ ഉപയോഗിക്കാം എന്നതൊരു പുതിയ അറിവല്ല. ചര്‍മത്തിലെ ചുളിവുകള്‍ മാറുന്നതിന് ഒരു കഷ്ണം പപ്പായ അരച്ച് കുഴമ്പാക്കി അല്പം പാല്‍പ്പാടയും ചേര്‍ത്ത് പുരട്ടിയാല്‍ മതിയാകും.
ചര്‍മ്മത്തിന് പുതുനിറം നല്‍കാനും മുഖക്കുരുവിന് കാരണമാകുന്ന ചര്‍മ്മത്തിലെ എണ്ണമയം നീക്കം ചെയ്യാനും പഴുത്ത പപ്പായയുടെ ഉപയോഗത്തിലൂടെ സാധ്യമാകും. ചര്‍മ്മത്തിന് മൃദുത്വം നല്കാന് പപ്പായ കട്ടിയായി മുഖത്തുതേച്ച് പിടിപ്പിച്ച് ഏതാനും മിനിട്ടുകള്‍ക്കുശേഷം കഴികിക്കളയുക. രണ്ട് ടീസ്പൂണ്‍ തേനും കുഴമ്പുരൂപത്തിലാക്കിയ പപ്പായയും കൂട്ടിക്കലര്‍ത്തി മുഖത്ത് തേച്ച്പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക. പ്രായം കൂടുമ്പോഴുള്ള ചര്‍മത്തിന്റെ നിറഭേദം ഒഴിവാക്കാന്‍ ഇതു നല്ലമാര്‍ഗ്ഗമാണ്.
മിക്കവാറും എല്ലാ പ്രധാന പോഷകങ്ങളുമടങ്ങിയ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. പപ്പായയില്‍ വിറ്റാമിന്‍ സി ധാരാളമായുണ്ട്. അത് ഒരു ശക്തമായ ആന്റി ഓക്സിഡന്റാണ്. ആര്‍െ്രെതറ്റിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി ക്യാന്‍സര്‍ വരെ തടയാനും വിറ്റാമിന്‍ സി ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: