കുട്ടനാട്: ചമ്പക്കുളം കൃഷിഭവന്റെ പരിധിയില്‍പ്പെട്ട അമിച്ചകരി ചക്കങ്കരി പാടശേഖരത്തില്‍ സ്വകാര്യ വ്യക്തി അധികൃതരുടെ ഒത്താശയോടെ നിലം നികത്തുന്നു. നിയമം ലംഘിച്ച് സര്‍ക്കാര്‍ അനുമതി ഇല്ലാതെ നാല് തോട്ടില്‍ നിന്ന് കട്ടകുത്തുന്ന ബോട്ട് ഉപയോഗിച്ച് ഏകദേശം 50 സെന്റ് നിലം നികത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയോടെ 10 സെന്റ് മാത്രം നികത്താമെന്ന നിയമം നിലനില്‍ക്കെയാണ് 50 സെന്റ് നിലം അനധികൃതമായി നികത്തിയത്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കുവാനും നികത്തിയ നിലം പൂര്‍വസ്ഥിതിയില്‍ ആക്കുവാനും ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയ അധികാരികള്‍ ഇടപെടണമെന്ന് ബിജെപി നിയോജക മണ്ഡലം സെക്രട്ടറി എ.എന്‍. ഹരിദാസ് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് മോഹനചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജി.എം. സാബു, ജി. മോഹന്‍ദാസ്, സുദീപ് വി.നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: