മില്‍ഫോഡ്: മഹാത്മാ ഗാന്ധിയുടെ പേരില്‍ ഇറക്കിയിരുന്ന ബിയര്‍ ഉത്പ്പാദനം നിര്‍ത്തുമെന്ന് അമേരിക്കയിലെ ബിയര്‍ കമ്പനി പ്രഖ്യാപിച്ചു. ഭാരതീയ സമൂഹത്തിന്റെ പരാതിയെ തുടര്‍ന്നാണിത്. ഗാന്ധി-ബോട് എന്ന പേരിലാണിവര്‍ ബിയര്‍ വിപണിയില്‍ എത്തിച്ചിരുന്നത്.
കണക്ടികടിലെ ന്യൂ ഇഗ്ലണ്ട് ബ്ര്യൂവിങ് കമ്പനിയാണ് ഗാന്ധി-ബോട് ഇറക്കിയിരുന്നത്. ഗാന്ധിജിയുടെ റോബോട്ടു മാതൃകയിലുള്ള ചിത്രമായിരുന്നു ബിയറിന്റെ കവറിലുണ്ടായിരുന്നത്. സുചിന്തിതമായ തീരുമാനം ഞങ്ങള്‍ എടുക്കുകയായിരുന്നു, ബിയറിന്റെ പേരുമാറ്റും. ഇതുവഴി ഞങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതെ നോക്കുകയും ചെയ്യാം, ഭാരത-അമേരിക്കന്‍ സമൂഹത്തെ വിഷമിക്കാതെയുമിരിക്കാം, കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.
ക്ഷേത്ര മേധാവികള്‍, ഭാരത-അമേരിക്കന്‍ വ്യവസായികള്‍ തുടങ്ങിയവരുടെ ഇടപെടലാണ് ഈ തീരുമാനത്തിനു കാരണമെന്ന് കമ്പനി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ത്തന്നെ കമ്പനി ക്ഷമാപണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: