തമ്പലക്കാട് : തമ്പലക്കാട്ടും സിപിഎം ഡിവൈഎഫ്ഐ അക്രമം. അക്രമത്തില്‍ ബിജെപി അനുഭാവികളുടെ കടകള്‍ എറിഞ്ഞ് തകര്‍ത്തു. ഇന്നലെ വൈകിട്ടാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബിജെപി അനുഭാവികളുടെ കടകള്‍ എറിഞ്ഞു തകര്‍ത്തത്. തമ്പലക്കാട് വിവിധ പ്രദേശങ്ങളില്‍ അഴിഞ്ഞാടിയ ഗുണ്ടാസംഘം ബിജെപിയുടെയും പരിവാര്‍ സംഘടനകളുടെയും കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. പോലീസ് നോക്കിനില്‍ക്കെയാണ് സിപിഎം-ഡിവൈഎഫ്ഐ . കടകള്‍ തകര്‍ത്തത്. കല്ലേറില്‍ പലചരക്ക് സ്റ്റേഷനറികടകള്ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പ്രകാശ് ബാബു അമ്പിയില്‍, കൃഷ്ണന്‍നായര്‍ പത്മവിലാസം, നാരായണന് നായര്‍ കൊന്നക്കല്‍ പറമ്പില്‍ എന്നിവരുടെ കടകളാണ് തകര്‍ത്തത്.
വ്യാപകമായ കല്ലേറില്‍ കടകളുടെ 8 ഓളം ഷീറ്റുകളും, നിരവധി ഓടുകളും നശിച്ചു. ഒരു പോലീസ് ജീപ്പിന്റെ ഗ്ലാസ്സും കല്ലേറില്‍ തകര്‍ന്നു. 30 പേരടങ്ങുന്ന സിപിഎം സംഘമാണ് അക്രമത്തിന് പിന്നില്‍. സ്ഥലത്ത് മുമ്പും സിപിഎം അക്രമം നടത്തിയിരുന്നു. ബിജെപി നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിലൂടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയുണ്ടായി. അണികളുടെ കൊഴിഞ്ഞുപോക്കില്‍ വിറളിപൂണ്ടതാണ് സിപിഎം അക്രമത്തിലേക്ക് തിരിയാന്‍ കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ തെക്കേത്തുകവലയില്‍ ഉണ്ടായ അക്രമത്തിന് സമാനമായ സംഭവമാണ് തമ്പലക്കാട്ടും സംഭവിച്ചത്. മെമ്പര്‍ഷിപ്പ് കാമ്പയില്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നതില്‍ ആശങ്കയിലാണ് സിപിഎം. പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ നേതൃനിരയുടെ തന്ത്രങ്ങളാണ് അക്രമത്തിന് പിന്നില്‍. തമ്പലക്കാട്ട് നടന്ന സിപിഎം-ഡിവൈഎഫ്ഐ അക്രമണത്തില്‍ ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വി. നാരായണന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് കര്‍ത്ത എന്നിവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: