കാസര്‍കോട്: ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ കേരളം മുഴുവന്‍ ഒരുങ്ങിക്കഴിഞ്ഞെന്നും കൂട്ടായ്മയിലൂടെ ഈ കായിക മാമാങ്കം ചരിത്രത്തിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 35-ാമത് ദേശീയ ഗെയിംസിന്റെ ദീപശിഖ പ്രയാണം കാസര്‍കോട് ഗവ.കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒരുമിച്ച് നിന്ന് ദേശീയ ഗെയിംസിനെ ചരിത്രസംഭവമാക്കണം. കാസര്‍കോട് നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കുന്നതോടെ ഗെയിംസിന് തുടക്കം കുറിക്കുകയാണ്. അദ്ദേഹം പറഞ്ഞു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിന് ദീപശിഖ കൈമാറിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
കായിക-വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ് മുഖ്യപ്രഭാഷണം നടത്തി. പുരാതന ഒളിമ്പിക്സിന് തുടക്കം കുറിച്ച ഹിരാ ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് മുന്നില്‍ നിന്നായിരുന്നു ദീപശിഖാ പ്രയാണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: