പെണ്ണിന്റെ സൗന്ദര്യക്കൂട്ടുകളില്‍ മഞ്ഞളിനുള്ള സ്ഥാനത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ? സിന്ജിബറേസി കുടുംബത്തില്‍പ്പെട്ട കുര്കുമ ലോംഗ എന്ന ശാസ്ത്രനാമത്തോടുകൂടിയ മഞ്ഞളിന് സംസ്ക്യതത്തില്‍ ‘ഹരിദ്ര’, ‘രജനി ‘ എന്നും ് പേരുണ്ട്. ഇത് സുഗന്ധഔഷധികൂടിയാണ്. ത്വക്കിന് നല്ല നിറവും ശോഭയും നല്കുവാനും മഞ്ഞളിന് കഴിയും.
കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് കോഴിമുട്ടയുടെ വെള്ളചേര്‍ത്ത് മുഖത്ത് പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് കടലപ്പൊടി ഉപയോഗിച്ച് കഴുകിക്കളയുന്നതിലൂടെ മുഖക്കുരു മാറിക്കിട്ടും. മഞ്ഞളും രക്തചന്ദവും ചേര്‍ത്തരച്ചു പുരട്ടുന്നതും, ചെറുപയര്‍ അരച്ച് പാലില്‍ കുഴച്ച് അല്പം ചെറുനാരങ്ങാനീരും ഒരുനുള്ള് ഇന്തുപ്പും ചേര്‍ത്ത് മുഖത്ത് പുരട്ടിയശേഷം ഇളംചൂടുവെള്ളംകൊണ്ട് കഴുകുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.
അനാവശ്യരോമം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരാണെങ്കില് രാത്രിയില്‍ മഞ്ഞള്‍ നേര്മയായരച്ച് കനത്തില്‍ പൂശി കിടക്കുക. രാവിലെ ചൂടുവെള്ളംകൊണ്ട് കഴുകിക്കളയുക. അനാവശ്യരോമങ്ങള്‍ കൊഴിഞ്ഞുപോകും. പച്ചപപ്പായും മഞ്ഞളും കൂട്ടിയരച്ച് തേച്ചാലും ഇതേഫലം കിട്ടിന്നതാണ്.
പച്ചമഞ്ഞളും പര്‍പ്പടകപ്പുല്ലും ചേര്‍ത്തരച്ച് വെളിച്ചെണ്ണയില്‍ കലത്തി കാച്ചി തേച്ചാല്‍ ത്വക്രോഗങ്ങള് ശമിക്കുകയും ശരീരത്തിന് നല്ലനിറം കിട്ടുകയും ചെയും. സൗന്ദര്യസംരക്ഷണത്തില്‍ തുളസിയിലക്കും വളരെയധികം പ്രാധാന്യമാണുള്ളത്. തുളസിയിലയും മഞ്ഞളും കൂട്ടിയോജിപ്പിച്ച് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ ഉപകരിക്കും. കസ്തൂരിമഞ്ഞളും രക്തചന്ദനവും കൂട്ടിയരച്ച് പുരട്ടുന്നതിലൂടെ മുഖകാന്തി വര്‍ധിക്കും. ദിവസവും രാവിലെ പാലിന്റെ പാടയും മഞ്ഞളും ചേര്‍ത്ത് മുഖത്തുപുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് ചെറുചൂടൂള്ളവെള്ളം കൊണ്ട് കഴുകികളയുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കും. പച്ച മഞ്ഞളും ആര്യവേപ്പിലയും ചേര്‍ത്തരച്ച് തേച്ച് കുളിച്ചാല്‍ പാടുകള്‍ മാറും.
മുഖക്കുരു അകറ്റാന്‍ രണ്ടു ചെറുനാരകത്തിന്റെ തളിരിലയും മഞ്ഞളും കൂട്ടി പുരട്ടുന്നത് നല്ലതാണ്. ഒരു ചെറിയ കഷണം മഞ്ഞളും നാരകത്തിന്റെ ഇലയും കൂട്ടിയരച്ചു മുഖക്കുരുവുള്ള ഭാഗത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടു വെള്ളത്തില്‍ കഴുകുകയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: