റാന്നി: പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ തിരുവാഭരണംചാര്ത്ത് ഉത്സവം നാളെ നടക്കും. മകരസംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ പെരുനാട് ക്ഷേത്രത്തിലെ ധര്‍മ്മ ശാസ്താവിഗ്രഹത്തില്‍ അണിയിക്കും. പകല്‍ 2 മുതല്‍ രാത്രി 2 വരെ തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ഉണ്ടായിരിക്കും.
ശബരിമലയില്‍നിന്ന് പന്തളത്തേക്കുള്ള മടക്കയാത്രയിലാണ് തിരുവാഭരണങ്ങള്‍ പെരുനാട് ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിലും അണിയിക്കുന്നത്. സ്ത്രീപുരുഷപ്രായ ഭേദെമന്യേ എല്ലാവര്ക്കും ദര്‍ശനം നടത്താം.രാവിലെ 9ന് മഠത്തുംമൂഴിയില്നിന്നെത്തുന്ന തിരുവാഭരണഘോഷയാത്രാസംഘത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും.
2 നാണ് തിരുവാഭരണംചാര്ത്തല്. രാവിലെ 8 മുതല്‍ ഭാഗവത പാരായണം, 2.30ന് നാദസ്വരക്കച്ചേരി, 4ന് സംഗീതസദസ്സ്, 5ന് എതിരേല്പ്, 5.40ന് നൃത്തനൃത്യങ്ങള്‍, രാത്രി 7.40ന് കാക്കാരശ്ശി നാടകം, 10ന് എതിരേല്പ്, നായാട്ടുവിളി, 10.30ന് നാടകം, 1.30ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: