ഏലപ്പാറ (ഇടുക്കി)/ആലപ്പുഴ: ഇടുക്കിയിലും ആലപ്പുഴയിലും നിരവധി കുടുംബങ്ങള്‍ ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്തക്കോസ്ത് വിഭാഗത്തിലേക്ക് മാറിപ്പോയ 37 കുടുംബങ്ങളിലെ 65 പേരാണ് ഇടുക്കിയില്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയത്. ഏലപ്പാറ കീഴേപ്പെരുന്തുറ ക്ഷേത്ര മൈതാനിയില്‍ ഇവര്‍ക്കുള്ള മതപരാവര്‍ത്തന ചടങ്ങുകള്‍ നടന്നു. ആര്യ സമാജം, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. കീഴേപെരുന്തുറ എസ്റ്റേറ്റില്‍ താമസിക്കുന്നവരാണ് തിരികെയെത്തിയവരില്‍ അധികവും.
ആചാര്യന്മാരായ പന്തളം ജയദേവന് നമ്പൂതിരി,ശിവരാമ ആര്യര്‍ എന്നിവര്‍ നേതൃത്വം നല്കി. തിരികെ ഹിന്ദു വിശ്വാസത്തിലേക്ക് എത്തിയവര്‍ക്ക് നിലവിളക്ക്, ഭഗവദ്ഗീത എന്നിവ നല്കി.
വിശ്വാസത്തിന്റെ മറവില്‍ പെന്തക്കോസ്തു വിഭാഗം മതം മാറ്റിയ മൂന്നൂറോളം പേര് ഉടന്‍ ഹിന്ദു ധര്‍മ്മത്തിലേക്ക് തിരിച്ച് വരാന്‍ തയ്യാറെടുക്കുകയാണ്. തോട്ടം മേഖലയില്‍ ജോലിനോക്കുന്നവരാണ് തിരികെയെത്താന്‍ ആഗ്രഹിക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ അറിയിച്ചു.
അതേസമയം ചെട്ടികുളങ്ങര, കണ്ണമംഗലം, കായംകുളം എന്നിവിടങ്ങളിലെ അഞ്ച് കുടുംബങ്ങളിലെ 27 പേരാണ് ആലപ്പുഴയില്‍ മതപരാവര്‍ത്തനം നടത്തിയത്. 80 വയസുകാരന് ചാക്കോയാണ് ഏറ്റവും മുതിര്‍ന്നയാള്‍. ഇവരുടെ മുന്‍തലമുറയാണ് മതപരിവര്‍ത്തനത്തിന് വിധേയരായി ക്രൈസ്തവ മതം സ്വീകരിച്ചത്.
ക്രൈസ്തവ മതത്തിലെ അവഹേളനത്തിലും അവഗണനയിലും മനംനൊന്താണ് തങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിയെത്തിയതെന്ന് ചാക്കോ പറഞ്ഞു. ഇന്നലെ രാവിലെ പുതുപ്പള്ളി വാരണപ്പള്ളി കിഴവൂര്‍ യക്ഷിയമ്മ ക്ഷേത്രത്തില്‍ നടന്ന വൈദിക ചടങ്ങുകളോടെയായിരുന്നു മതപരാവര്‍ത്തനം. കായംകുളത്തും പരിസരപ്രദേശങ്ങളിലുമായി ഇതോടെ ഇരുപതോളം കുടുംബങ്ങളില്‍ നിന്നായി എഴുപത്തിയഞ്ചോളം പേരാണ് ഹിന്ദു ധര്‍മ്മത്തിലേക്ക് മടങ്ങിയത്.
പുലയ ക്രിസ്ത്യാനികളും ദളിത് ക്രിസ്ത്യാനികളുമായി അവഹേളനം നേരിടുന്ന നിരവധി കുടുംബങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങാന്‍ തയാറായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും വിഎച്ച്പി ചെങ്ങന്നൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതാപ് ജി. പടിക്കല്‍ അറിയിച്ചു. ഇന്നലെ നടന്ന പരാവര്‍ത്തന ചടങ്ങുകള്‍ക്ക് വിഎച്ച്പി ജില്ലാ സെക്രട്ടറി എന്‍. രാജന്, സേവാ പ്രമുഖ് സുജേഷ്കുമാര്‍, ട്രഷറര്‍ ഹരീഷ്, കായംകുളം പ്രഖണ്ഡ് ഭാരവാഹികളായ പി.ജി. തിരുമേനി, പ്രസാദ്, ഹരികുമാര്‍, ബിനു ആനന്ദ്, വിപിന്‍കുമാര്‍, വിച്ചു കന്നേറ്റി എന്നിവര്‍ നേതൃത്വം നല്കി.
അതിനിടെ കായംകുളം കറ്റാനം അടക്കമുള്ള പ്രദേശങ്ങളില്‍ പണം നല്കി പെന്തക്കോസ്ത് വിഭാഗം ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുകയാണ്. ലക്ഷങ്ങള്‍ നല്കി മക്കളെയും മരുമക്കളെയും മതപരിവര്‍ത്തനം ചെയ്തെന്ന പരാതിയുമായി വൃദ്ധദമ്പതികള്‍ ഹിന്ദുസംഘടനകളെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: