മുഹമ്മ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ തെളിവെടുപ്പിനായി കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകത്തിലെത്തിച്ച പ്രതികള്‍ നാട്ടുകാരെ കണ്ട് പൊട്ടിക്കരഞ്ഞു. ഇവര്‍ കരഞ്ഞതോടെ നാട്ടുകാരില്‍ ചിലരും കരഞ്ഞു. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നൂറോളംപേര്‍ കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് സ്ഥലത്തെത്തിയിരുന്നു. ‘താന്‍ വിഭാഗീയതയുടെ ഇരയാണ്, വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നില്‍, രാഷ്ട്രീയ നീക്കമാണ് തങ്ങളുടെ അറസ്റ്റിനു പിന്നിലെ’ന്നും സാബു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തങ്ങളെ വിലങ്ങണിയിച്ചാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്. എന്നാല്‍ ലതീഷിനെ തെളിവെടുപ്പിനു ഇവിടെ കൊണ്ടുവന്നപ്പോള്‍ വിലങ്ങണിയിച്ചിരുന്നില്ലെന്നും സാബു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: