പ്രവാചകനിന്ദയെ നേരിടേണ്ടത് ആളുകളെ കൊന്നും കൊലവിളിച്ചും ഭീകരാക്രമണം നടത്തിയുമാണോ? വ്യവസ്ഥാപിതവും നീതിപൂര്‍വകവുമായ എത്രയോ സമരമാര്ഗ്ഗങ്ങളുണ്ട് നമ്മുടെ മുന്നില്‍. സഹനത്തിന്റെയും സഹിഷ്ണുതയുടെയും വിവേകത്തിന്റെതുമായ ശക്തമായ പ്രതിഷേധത്തിലൂടെ കാര്‍ട്ടൂണ്‍ വരച്ച വാരികയെയും കാര്‍ട്ടൂണിസ്റ്റിനേയും ലോകത്തിന് മുന്നില്‍ കൊണ്ടുവന്ന് ക്ഷമാപണം നടത്തിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു.
അഷ്റഫ് കോഴിക്കോട്
ഒരു കാര്‍ട്ടൂണ്‍ വരയിലുടെ പ്രവാചകനെയോ ദൈവത്തേയൊ ഇല്ലാതാക്കാന്‍ കഴിയില്ല, അതുപോലെ തന്നെ കാര്‍ട്ടൂണിസ്റ്റുകളെ കൊലപ്പെടുത്തിയാലും ചിത്രരചന നിര്‍ത്താന്‍ സാധിക്കില്ല.
സി. സി ചന്ദ്രന് ശ്രീകണ്ഠപുരം
ആവിഷ്കാരസ്വാതന്ത്യത്തെ ബഹുമാനിക്കണം. വാരിക എല്ലാവര്ക്കും സൗജന്യമായി വിതരണം ചെയ്ത് മതേതര കുരുക്കുകള്‍ അഴിക്കണം
അരുണ്‍രാജ് തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: