തകഴി: തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതാര്‍ച്ചന ജനുവരി 14ന് നടക്കും. ഗാനരചയിതാവ് ബിയാര്‍ പ്രസാദ് ഉദ്ഘാടനം ചെയ്യും. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഭാര്യ കല്യാണി ഭദ്രദീപം പ്രകാശിപ്പിക്കും. ക്ഷേത്രോപദേശക സമിതിയാണ് മകരവിളക്കു ദിവസം ചടങ്ങു സംഘടിപ്പിക്കുന്നത്. പിന്നണിഗായിക ഈശ്വര പണിക്കര്‍ നേതൃത്വം നല്കുന്ന സംഗീതാര്‍ച്ചനയില്‍ ആലപ്പുഴ ആര്. വിധു തുടങ്ങിയ കലാകാരന്മാര് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: