ആലപ്പുഴ: മദ്യപിക്കാന്‍ ‘108’ ആംബുലന്‍സിന്റെ സഹായം തേടുന്ന മദ്യപന്റെ തട്ടിപ്പ് ഒടുവില്‍ വെളിച്ചത്തായി. അവലൂക്കുന്നു വാര്‍ഡ് സ്വദേശിയായ അന്‍പതുകാരനാണ് കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയയിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ഇയാള്‍ തലവടി ഭാഗത്തെത്തി തനിക്ക് നെഞ്ചുവേദനയാണെന്നും ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഹമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ‘108’ ആംബുലന്‍സ് വിളിച്ചു വരുത്തുകയും, ഇയാളെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നതും പതിവായിരുന്നു.
ചൊവ്വാഴ്ച ഇയാള്‍ ഇതേ രീതിയില്‍ ആംബുലന്‍സിന് ഫോണ്‍ ചെയ്തു. ഇയാളുടെ തന്ത്രം മനസിലാക്കിയ ആംബുലന്‍സ് ജീവനക്കാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാമചന്ദ്രന് നെഞ്ചുവേദനയില്ലെന്ന് ഡോക്ടര്‍ വിധിയെഴുതി. ഇയാള്‍ പലതവണ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയ ശേഷം ഒപി ചീട്ട് എടുത്ത് മുങ്ങി അടുത്ത ബിവറേജില്‍ നിന്ന് മദ്യം വാങ്ങി മടങ്ങുകയുമായിയുന്നു പതിവ്. ഇത് മനസിലാക്കിയ ആംബുലന്‍സുകാര്‍ ഇയാളുടെ തട്ടിപ്പിനെ കുറിച്ച് അറിയുന്നതിനാണ് ജനറല്‍ ആശുപത്രില്‍ പ്രവേശിപ്പിക്കാതെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
ഇസിജി ഉള്‍പ്പെടെയുള്ള പരിശോധനയില്‍ യാതൊരു അസുഖവും കണ്ടെത്താനായില്ല. അനേകം പ്രാവശ്യം ഇയാള്‍ ഫോണിലൂടെ ബന്ധപ്പെടുകയും നെഞ്ചുവേദനയാണെന്ന് അറിയിക്കുകയും തങ്ങള്‍ അതിവേഗത്തിലെത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുക പതിവായിരുന്നുവെന്ന് ആംബുലന്‍സ് ജീവനക്കാര്‍ ആശുപത്രി അധികൃതരോടും എയിഡ് പോസ്റ്റിലെ പോലീസുകാരോടും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: