ആലപ്പുഴ: കൊറ്റംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന് ജനുവരി 14ന് കൊടിയേറും. 21ന് ആറാട്ടോടെ സമാപിക്കും. 14ന് വൈകിട്ട് അഞ്ചിനും ആറിനും മദ്ധ്യേ കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിക്കും. രാത്രി ഏഴിനു നൃത്തസന്ധ്യ, 8.30ന് അയ്യപ്പന്‍പാട്ട്, കളമെഴുത്തുപാട്ട്. 15ന് രാത്രി ഏഴിനു കഥകളി- സന്താനഗോപാലം. 16ന് രാത്രി 7.30ന് കഥകളി, 10ന് നാടകം. 17ന് രാത്രി 7.30ന് സംഗീതസദസ്. 18ന് രാത്രി 7.30ന് നാമസങ്കീര്‍ത്തന ലഹരി. 19ന് രാവിലെ 11ന് പ്രഭാഷണം, രാത്രി എട്ടിനു കോമഡി ഷോ. 20ന് രാവിലെ എട്ടിനു ശ്രീബലി, 11ന് പ്രഭാഷണം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി എഴിനു ഫ്ളൂട്ട്, നാഗസ്വരം, സാക്സ്ഫോണ്‍ സോളോ, ഒമ്പതിനു വിളക്കെഴുന്നള്ളിപ്പ്, സേവ, പള്ളിവേട്ട. 21ന് വൈകിട്ട് 5.30ന് ആറാട്ടു പുറപ്പാട്, രാത്രി ഏഴിനു നാദസ്വരകച്ചേരി, 9.30ന് ഹൃദയാഞ്ജലി, 11ന് ആറാട്ടുവരവ്, കൊടിയിറക്ക്, വലിയകാണിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: