കുട്ടനാട്: മങ്കൊമ്പ് സിവില്‍ സ്റ്റേഷന് പാലത്തിന്റെ നിര്‍മ്മാണം മുടങ്ങി. പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പ്രതിസന്ധിയിലായതാണ് നിര്‍മ്മാണം മുടങ്ങാന്‍ കാരണം. ഇതോടെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ഇറക്കിയിരിക്കുന്ന ആയിരക്കണക്കിന് രൂപ വിലവരുന്ന വൈദ്യുതി വിതരണോപകരണങ്ങളും നശിക്കുകയാണ്. പാലത്തിന്റെ തെക്കേക്കരയിലെ പൈലിങ് നിര്‍മ്മാണം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം അളന്നുതിരിക്കുകയോ ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായ വില നല്കുന്നതിനാവശ്യമായ നടപടിയോ ഇതേവരെ ആരംഭിച്ചിട്ടില്ല. ലൈന്‍ വിച്ഛേദിച്ചിരിക്കുന്നതിനാല്‍ പുളിങ്കുന്ന്, കണ്ണാടി, എന്‍ജിനീയറിങ് കോേളജ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്ക് ഇപ്പോള്‍ മങ്കൊമ്പ് ഫീഡറില്‍ നിന്നു ചതുര്‍ഥ്യാകരി വഴിയാണ് വൈദ്യുതി വിതരണം. ഇവിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ പുനഃസ്ഥാപിക്കാന്‍ കാലതാമസമെടുക്കുന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: