കുട്ടനാട്: കുട്ടനാട്ടിലെ റോഡുകളില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ അപകട ഭീഷണിയുയുര്ത്തുന്നു. രാവിലെ ഒന്‍പതു മുതല്‍ 10 വരെയും വൈകിട്ടു നാലു മുതല്‍ അഞ്ചു വരെയും ഓട്ടം പാടില്ലെന്ന ഹൈക്കോടതി ഉത്തരവു പോലും ഇവിടെ ലംഘിക്കപ്പെടുന്നു. എ-സി റോഡിലേതിനേക്കാള് ഉള്‍പ്രദേശങ്ങളിലെ റോഡുകളിലാണ് ഇവയുടെ മരണപ്പാച്ചില്‍ അധികവും. കിടങ്ങറ-നീരേറ്റുപുറം, മാമ്പുഴക്കരി-എടത്വ, കുറിച്ചി-കൈനടി, തുരുത്തി-കാവാലം, വാലടി-കിടങ്ങറ, ചമ്പക്കുളം ജങ്ഷന്-കണ്ടങ്കരി-എടത്വ, പൂപ്പള്ളി-വൈശ്യംഭാഗം, പണ്ടാരക്കുളം-പുളിക്കക്കാവ് തുടങ്ങിയ റൂട്ടുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ടിപ്പറുകള്‍ പായുകയാണ്.
കൂറ്റന്‍ ലോറികളും അമിത വേഗതയില്‍ ഇതുവഴി പോകുന്നുണ്ട്. ആളുകളുടെ ജീവനു ഭീഷണി ഉയര്‍ത്തുക മാത്രമല്ല റോഡുകളുടെ തകര്‍ച്ചയ്ക്കും ഇത്തരം ലോറികള്‍ കാരണമാകുന്നു. പോലീസ് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കണമെന്ന് ആവശ്യമുയരുന്നു. പോലീസ് പരിശോധനകള്‍ പലപ്പോഴും എ-സി റോഡില്‍ ഒതുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: