ആലപ്പുഴ: എട്ടുവര്‍ഷമായി ചികിത്സയിലായിരുന്ന എട്ടുവയസുകാരന് അദാലത്തില്‍ സഹായധനം അനുവദിച്ചു. പാതിരാപ്പള്ളി വെളിയില്‍ ഫ്രാന്‍സിസിന്റെ മകന് അക്ഷയ് ഫ്രാന്‍സിസിനാണ് മന്ത്രി അടൂര്‍ പ്രകാശ് അടിയന്തര ചികിത്സാസഹായമായി അയ്യായിരം രൂപ അനുവദിച്ചത്. ജനിച്ചപ്പോള്‍ത്തന്നെ തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്ന അസുഖം ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്ഷയുമായി അമ്മ ഷാനറ്റ് അദാലത്തിലെത്തി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ നിന്ന് 10,000 രൂപ നേരത്തേ ലഭിച്ചിരുന്നു. കൂലിവേലക്കാരായ മാതാപിതാക്കള്‍ ഏറെ കഷ്ടപ്പെട്ടാണ് അക്ഷയെ ചികിത്സിച്ചിരുന്നത്. അദാലത്തില്‍ നിന്ന് സഹായധനം ലഭിച്ചത് ഏറെ ആശ്വാസമായെന്ന് ഷാനറ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: