പത്തനംതിട്ട: ഭാവരാഗതാള ലയങ്ങളുടെ ഏഴ് രാപ്പകലുകള്‍, ആസ്വാദനത്തിന്റെ സഞ്ചാരവീഥിയില്‍ പുതിയ നാഴിക കല്ലുകള്‍, കഥകളിയുടെ അകവും പുറവും ജനമനസ്സുകളില്‍ എത്തിച്ച ഒരു കഥകളിമേളക്കുകൂടി സമാപനം കഥകളിയുടെ അകംപുറം കാഴ്ചകളുടേയും ആസ്വാദനത്തിന്റേയും ഉയര്‍ന്ന നിലവാരം, ജനപങ്കാളിത്തം, സംഘാടനത്തിന്റെ മികവ് എന്നിവകൊണ്ട് ഈ മേള ഏറെ ശ്രദ്ധേയമായി.
കഥകളിമേളയുടെ സമാപന സമ്മേളനം ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, ജെറി മാത്യു സാം, പ്രസാദ് കൈലാത്ത്, ഡോ. വെള്ളിനേഴി അച്ചുതന്‍കുട്ടി, പി.പി രാമചന്ദ്രന് പിള്ള, ശിവശങ്കരന് നായര്‍, കോന്നിയൂര്‍ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. കഥകളി സാഹിത്യം, നിരൂപണം എന്നിവയ്ക്ക് പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് ഏര്‍പ്പെടുത്തിയിട്ടുള്ള അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ് ഡോ.വെള്ളിനേഴി അച്ചുതന്‍കുട്ടിക്ക് പി.ജെ കുര്യന് നല്കി.
കഥകളി മേളയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് തിരുവിതാംകൂര്‍ വികസന സമിതി ചെയര്മാന് പി.എസ് നായര്‍, ക്ലബ്ബ് രക്ഷാധികാരി വി.എന്‍ ഉണ്ണി എന്നിവര്‍ സമ്മാനദാനം നല്കി.രാവിലെ നടന്ന കലാമണ്ഡലം ഹൈദര്‍ അലി സ്മാരക കഥകളി ക്വിസ് മത്സരവും ആര്.അച്ചുതന് പിള്ള സ്മാരക ചിത്രരചനാ മത്സരവും സിവില്‍ സര്‍വ്വീസ് പ്രൊബേഷണര്‍ ലിബിന് രാജ് എം.പി ഉദ്ഘാടനം ചെയ്തു. കേരള കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെ ചെണ്ട, കഥകളി വേഷം എന്നിവയുടെ അരങ്ങേറ്റം നടന്നു. വൈകിട്ട് 6 മുതല്‍ നിഴല്‍ക്കുത്ത് കഥകളിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: