പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥീക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊടിയേറി. പാര്‍ത്ഥസാരഥീ സ്തുതികള്‍ ഉയര്‍ന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തന്ത്രി അക്കീരമണ്കാളിദാസഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലും മേല്‍ശാന്തി അരവിന്ദാക്ഷന് നമ്പൂതിരിയുടെ സഹകാര്മ്മികത്വത്തില് ഇന്നലെ 11.40 നും 12.15 നും മദ്ധ്യേയുള്ള മുഹൂര്ത്തതിലായിരുന്നു കൊടിയേറ്റ്.
കൊടിയേറ്റിന് മുന്നോടിയായി പാര്‍ഥസാരഥിയുടെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തില്‍നിന്ന് ക്ഷേത്രസന്നിധിയിലേക്ക് മുളയെഴുന്നള്ളിപ്പ് നടന്നു. അഞ്ചാം ഉത്സവദിനമായ ജനുവരി 16 ന് ക്ഷേത്രത്തില്‍ പ്രസിദ്ധമായ അഞ്ചാംപുറപ്പാട് നടക്കും.
20ന് പള്ളിവേട്ട നടക്കും. രാത്രി 11.30 നാണ് പള്ളിവേട്ട വരവ്. 21ന് രാത്രി 10.30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത് നടക്കും. ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം, ആനക്കൊട്ടില്‍ തുടങ്ങിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആറാട്ട്ദിനമായ 21ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: