ശബരിമല :കാല്‍നൂറ്റാണ്ടായി കലിയുഗവരദനെ പൂജിച്ച് ശബരിമല തന്ത്രി പദവിയില്‍ തുടരുന്ന തന്ത്രി കണ്ഠരര് രാജീവരരെ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ആദരിച്ചു. ദേവസ്വം കോംപ്ലക്സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന് നായര്‍ അദ്ധ്യക്ഷതവഹിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ഉപഹാരവും അദ്ദേഹം തന്ത്രിക്ക് നല്കി.
ഭഗവാനും ഭക്തനും ഒന്നാകുന്ന ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാ ഭക്തരോടും തുല്യഭാവത്തില്‍ പെരുമാറുകയും കോടിക്കണക്കിന് ഭക്തരുടെ ആരാധന ഏറ്റുവാങ്ങുകയും ചെയ്യുന്ന തന്ത്രി കണ്ഠരര് രാജീവരരുടെ സേവനപാരമ്പര്യം മികവുറ്റതാണെന്ന് അദേഹം അഭിപ്രായപ്പെട്ടു.
എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ ,പുണ്യം പൂങ്കാവനം ചീഫ് കോഡിനേറ്റര്‍ പി.വിജയന്, എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ജി.വിജയന്, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ കെ.എസ്. വിമല്‍, അസി.സ്പെഷ്യല്‍ ഓഫീസര്‍ അരുള്‍ ആര്.ബി. കൃഷ്ണന് , ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്ക്കകം മാധ്യമപ്രവര്‍ത്തകരായ ടി.കെ. രാജപ്പന് , കെ.ആര്. പ്രഹ്ളാദന് , മിനീഷ്കുമാര്‍, ശ്യാം , മണികണ്ഠന്, അഖിലഭാരത അയ്യപ്പസേവാസംഘം പ്രതിനിധി ബാലന് സേലം, അയ്യപ്പസമാജം പ്രതിനിധി മൂര്‍ത്തി സ്വാമി , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഫ്രണ്ട് പ്രതിനിധി ബൈജു, ആരോഗ്യവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ.ജി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. സതീഷ്കുമാര്‍ ആമുഖപ്രസംഗം നടത്തി. ടി.കെ. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: