ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സന്നിധാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ ബാച്ച് പോലീസ് സേനാംഗങ്ങള്‍ ചുമതലയേറ്റു.
23 ഡി.വൈ.എസ്.പി, 38 സി.ഐ, 179 എസ്.ഐ-എ.എസ്.ഐ, 2004 പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ചുമതലയേറ്റത്. പുതിയ ബാച്ച് ചുമതലയേല്‍ക്കുന്ന ചടങ്ങ് സ്പെഷ്യല്‍ ഓഫീസര്‍ കെ.എസ്. വിമല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഭക്തജനങ്ങളോട് പോലീസ് മാന്യമായി ഇടപെടണമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ചടങ്ങില്‍ സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. സന്നിധാനത്ത് സേനാംഗങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അസി.സ്പെഷ്യല്‍ ഓഫീസര്‍ ഡോ.അരുള്‍.ആര്.ബി. കൃഷ്ണ സംസാരിച്ചു.
മകരവിളക്കിന് മുമ്പ് 70 പോലീസുകാരും പുതുതായി റിക്രൂട്ട്ചെയ്ത 100 എസ്.ഐമാരും ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് ലെയ്സണ്‍ ഓഫീസര്‍ എന്‍.രാംദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: