ശബരിമല : ശബരിമലയില്‍ ദര്‍ശനത്തിനുള്ള തിരക്ക് നിയന്ത്രണാതീതമായി. തീര്‍ത്ഥാടകരെ പതിനെട്ടാം പടികയറ്റി വിടുന്നതിനും താഴെ തിരക്ക് നിയന്ത്രിക്കുന്നതിനും കേന്ദ്ര ദ്രുതകര്‍മ്മസേനയേയും ദുരന്തനിവാരണ സേനയേയും പോലീസും നിതാന്തജാഗ്രതയിലാണ്.
ഇന്നലെ വൈകിട്ട് മൂന്നിന് നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി കാത്തുനിന്ന തീര്‍ത്ഥാടകരുടെ നീണ്ടനിര നീലിമലവരെ എത്തിയതോടെ പമ്പ മണപ്പുറത്തും ഗണപതി അമ്പലത്തിലും തീര്‍ത്ഥാടകരെ തടഞ്ഞ് തിരക്ക് നിയന്ത്രിച്ച് ഘട്ടം ഘട്ടമായിട്ടാണ് കടത്തിവിട്ടത്.
കാനന പാതയായ കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, പുതുശ്ശേരി, വലിയാനവട്ടം നീലിമല വഴിയും, വണ്ടിപ്പെരിയാര്‍, സത്രം, പുല്‍മേട്, വഴിയും അയ്യപ്പ ഭക്തരുടെ വരവ് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ വലിയ നടപ്പന്തലില്‍ എത്തുന്ന തീര്‍ത്ഥാടകരേയും തടഞ്ഞ് നിയന്ത്രിച്ചാണ് പതിനെട്ടാംപടി കയറ്റുന്നത്.
മണിക്കൂറോളം കാത്തുനിന്നാണ് അയ്യപ്പന്മാര് ദര്‍ശനം നടത്തുന്നത്. അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന ഭക്തരാണ് ഏറിയപങ്കും സന്നിധാനത്ത് ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നത്. കൂടാതെ കുട്ടികളും വൃദ്ധരുമായ അനേകം അയ്യപ്പഭക്തരുംഅയ്യപ്പദര്ശനം കാത്ത് സന്നിധാനത്ത് ക്യൂവില്‍ നില്ക്കുന്നു. കാനനപാതയിലും തിരക്ക് വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: